Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vision Iringalakuda

Thrissur

വിഷ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട ഞാ​റ്റു​വേ​ല മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്കം

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​കൃ​തി​യെ​യും കാ​ര്‍​ഷി​ക സം​സ്‌​കാ​ര​ത്തെ​യും ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന സ​ന്ദേ​ശ​വു​മാ​യി വി​ഷ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ പ​ത്താ​മ​ത് ഞാ​റ്റു​വേ​ല മ​ഹോ​ത്സ​വ​ത്തി​ന് പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്ക​മാ​യി. ജ​ന​പ്ര​തി​നി​ധി സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഒ​ത്തു​ചേ​ര്‍​ന്ന് തൈ ​ന​ട്ടു​കൊ​ണ്ടാ​ണ് മ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ് സി​എം​ഡി അ​ഡ്വ. കെ.​ജി. അ​നി​ല്‍​കു​മാ​ര്‍ വ്യാ​പാ​ര വ്യ​വ​സാ​യ ഏ​കോ​പ​നസ​മി​തി പ്ര​സി​ഡ​ന്‍റ് ഷാ​ജു പാ​റേ​ക്കാ​ട​നു തൈ ​കൈ​മാ​റി​കൊ​ണ്ട് ആ​ദ്യ​വി​ല്പ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ സി​നി​മാ​താ​രം ജ​യ​രാ​ജ് വാ​ര്യ​ര്‍ ആ​ദ​രി​ച്ചു. അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ഷ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട ചെ​യ​ര്‍​മാ​ന്‍ ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. തൃ​ശൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ്, ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ റോ​സി​ലി ഫ്രാ​ന്‍​സി​സ് (ആ​ളൂ​ര്‍), സ​ര​ള വി​ക്ര​മ​ന്‍ (മു​രി​യാ​ട്), ഷീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (വേ​ളൂ​ക്ക​ര), കെ.​എ​സ്. ത​മ്പി (പൂ​മം​ഗ​ലം), കെ.​പി. ക​ണ്ണ​ന്‍ (പ​ടി​യൂ​ര്‍), പി.​എ​സ്. മ​നു (കാ​ട്ടൂ​ര്‍), കെ.​കെ. ശി​വ​ന്‍​കു​ട്ടി (കാ​റ​ളം) എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ച് സം​സാ​രി​ച്ചു. വി​ഷ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ക്ര​ട്ട​റി കെ.​എ​ന്‍. സു​ഭാ​ഷ് സ്വാ​ഗ​ത​വും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സ്റ്റാ​ന്‍​ലി ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, വി​വി​ധ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, ഐ​സി​എ​ല്‍ ജീ​വ​ന​ക്കാ​ര്‍, വി​ഷ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ര​വാ​ഹി​ക​ള്‍, ക​ലാ​സാ​ഹി​ത്യ സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ ഒ​ട്ട​ന​വ​ധി പേ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​ആ​ര്‍. സ്റ്റാ​ന്‍​ലി, കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ എ.​സി. സു​രേ​ഷ്, ഷാ​ജി മാ​സ്റ്റ​ര്‍, ജോ​യിന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ പ്ര​മീ​ള അ​ശോ​ക​ന്‍, ഫെ​നി എ​ബി​ന്‍ വെ​ള്ളാ​നി​ക്കാ​ര​ന്‍, മെ​ഡാ​ലി​ന്‍ റി​ജോ, സോ​ണി അ​ജി​ത് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up